നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത് തന്നെ. ഇതുസംബന്ധിച്ച കെപിസിസി ശുപാർശ എഐസിസി അംഗീകരിച്ചു.......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തം. കോൺഗ്രസ് നേതൃത്വം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതോടെയാണ് തൃണമൂൽ കോൺഗ്രസിന്റെ ബാനറിൽ മത്സരിക്കാൻ അൻവറും തയ്യാറെടുക്കുന്നത്. ......
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനം. യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് കെപിസിസി ഹൈക്കമാൻഡിന് കൈമാറിയത്. ......
കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നൽകി പിവി അൻവർ രംഗത്ത് വന്നു.
ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചത്. പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം.
താൻ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും പിവി അൻവർ പറഞ്ഞു.
യുഡിഎഫ് പ്രവേശനം വൈകുന്നതിൽ കടുത്ത എതിർപ്പും പി വി അൻവർ ഉന്നയിച്ചു. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേ രള രാഷ്ട്രീയം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും ഇത് അഭിമാന പ്രശ്നമാണ്. ......
നിലമ്പൂരിൽ എൽഡിഎഫിനെതിരേ ഏത് ചെകുത്താൻ മത്സരിച്ചാലും ജയിക്കുമെന്ന് നിലമ്പൂരിലെ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ. എൽഡിഎഫിനെതിരേ ഏത് ചെകുത്താൻ മത്സരിച്ചാലും ആരായാലും അയാൾ കേരളത്തിലെ ജനങ്ങളുടെ പ്രതിനിധിയാണെന്നായിരുന്നു അൻവറിന്റെ പ്രതികരണം. ......
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19നാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്.......
കേരളത്തിന്റെ ഏറ്റവും വലിയ റോഡ് വികസന പദ്ധതിയായ ദേശീയപാത 66-ന്റെ നിർമാണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, മലപ്പുറത്ത് കൂരിയാട് ഭാഗത്ത് ഉണ്ടായ വലിയ മണ്ണിടിച്ചിലും റോഡ് തകർച്ചയും ആശങ്ക ഉയർത്തുന്നു. നിർമാണം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗം ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണത്. ......
അപകടം സംബന്ധിച്ച് മൂന്ന് അംഗ സമിതി പരിശോധന നടത്തും. സമ്മർദത്തെ തുടർന്ന് വയൽ പ്രദേശത്തെ മണ്ണ് നീങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രോജക്ട് ഡയറക്ടർ അൺസുൽ ശർമ പറഞ്ഞു. ......
തിരൂരങ്ങാടി കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു.ആറുവരിപ്പാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സർവീസ് റോഡിൽ വലിയ വിള്ളലുകളുണ്ട്.രണ്ട് കാറുകൾ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചു. യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു. കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും ഉൾപ്പെടെ പതിച്ചു.ദേശീയ പാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു.സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ......